
അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും യുവാവിനെയും നാട്ടുകാർ പിടികൂടി പൈപ്പിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇതിനു ശേഷം ഇരുവരെയുംപൊലീസിന് കൈമാറി. തെലങ്കാനയിലെ സുൽത്താനബാദിലാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയംനോക്കി യുവതി കാമുകനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് അയൽക്കാർ ആരോപിക്കുന്നത്. പൊലീസിന് കൈമാറും മുമ്പ് നാട്ടുകാർ യുവാവിന്റെ ശരീരം ‘ശുദ്ധീകരിക്കു’ കയും ചെയ്തു.
ഫേസ്ബുക്കിലൂടെയാണ് വിവാഹിതയായ യുവതി യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളായി യുവാവ് യുവതിയുടെ വീട്ടിലായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. ഭർത്താവ് വീട്ടിലില്ലാത്ത നേരം യുവതി പരപുരുഷനെ വീട്ടിൽ വിളിച്ചു കയറ്റി എന്നാരോപിച്ചാണ് അയൽക്കാർ സംഘടിച്ചതും ഇരുവരെയും പിടിച്ചുകെട്ടിയതും.
ഇരുവരും തമ്മിൽ അവിഹിത ബന്ധമാണെന്ന് ആരോപിച്ച നാട്ടുകാർ ക്രൂരമായി ഇവരെ മർദിച്ചു. പിന്നീടാണ് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയത്. ഇതിനിടെ യുവാവിൻറെ ശരീരം ശുദ്ധീകരിക്കുകയാണെന്ന് പറഞ്ഞ് നാട്ടുകാർ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്.











